മെഴുവേലി: പ്രായപൂർത്തിയാകാത്ത ബാലനെ പുകയില ഉല്പന്നങ്ങളും ലഹരി വസ്തുക്കളും നൽകി വശീകരിച്ച് പീഡിപ്പിച്ച കേസിൽ മദ്ധ്യവയസ്‌കൻ പൊലീസ് പിടിയിലായി. മെഴുവേലി കല്ലംമോടി സുരാജ്ഭവനിൽ തോമസ് (58)നെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റുചെയ്തത്. സ്‌കൂളുകളിൽ സ്ഥിരമായി വരാതിരിക്കുകയും പഠനത്തിൽ പിന്നാക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികളെ വഴികാട്ടി പദ്ധതി പ്രകാരം നിരീക്ഷച്ചപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി കെ സജീവിന്റെ നിർദ്ദേശപ്രകാരം ഇലവുംതിട്ട എസ് എച്ച് ഒ ടി കെ വിനോദ് കൃഷ്ണൻ, എസ് ഐ ശശികുമാർ ടി.പി, ലിൻസൺ സി എം, പൊലീസുദ്യോഗസ്ഥരായ ശ്യാംകുമാർ, എസ് അൻവർഷ, എസ് ശ്രീജിത്ത്, എസ് അനൂപ്, അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.