കൊടുമൺ: അരനൂറ്റാണ്ടിലധികം കൊടുമണ്ണിലെ സാമൂഹ്യരാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന പൊതുപ്രവർത്തകനും എൻ. സി. പി. പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായിരുന്ന ഇടത്തിട്ട സത്യന് കൊടുമൺ പൗരാവലി കണ്ണീരോടെ വിട നൽകി. എസ്. എൻ. ഡി. പി യോഗം ഇടത്തിട്ട ശാഖായോഗം സെക്രട്ടറി , വിജ്ഞാന പ്രദായനി ഗ്രന്ഥശാലയുടെ സ്ഥാപക സെക്രട്ടറി തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിരുന്നു. പ്രഭാഷകനായിരുന്നു. അനുശോചന യോഗത്തിൽ എ. എൻ. സലീം അദ്ധ്യക്ഷനായിരുന്നു. ചിറ്റയം ഗോപകുമാർ എം. എൽ. എ., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, അഡ്വ. ആർ. ബി. രാജീവ് കുമാർ, എൻ. സി.പി. സംസ്ഥാന സെക്രട്ടറി സലീം പി. മാത്യു, മുല്ലൂർ സുരേഷ്, ഐക്കര ഉണ്ണികൃഷ്ണൻ, എൻ.കെ. ഉദയകുമാർ, അഡ്വ. ജോർ്ജ് കോശി, സി.വി. ചന്ദ്രൻ, എസ്. കമലാസനൻ, വാർഡു മെമ്പർ ശാരദ, ജി. സ്റ്റാലിൻ, ജി. സുഭാഷ്, ഇന്ദു ആർ. നായർ, സി.ജി. മോഹനൻ, മുരുകൻ എൻ്നിവർ സംസാരിച്ചു. സത്യന്റെ വിപുലമായ ഗ്രന്ഥശേഖരം ഇടത്തിട്ട വായനശാലയ്ക്കു സംഭാവന ചെയ്തു.