പത്തനംതിട്ട : പതിനേഴുകാരിയെ സ്‌നേഹം നടിച്ച് പീഡിപ്പിച്ച കേസിൽ ആനപ്പാറ മണ്ണിൽ ചുങ്കക്കാരൻ വീട്ടിൽ അർഷാദ് ഖാൻ ( 22) നെ പൊലീസ് അറസ്റ്റുചെയ്തു. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുകയാണ് പെൺകുട്ടി. നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി . പെൺകുട്ടിയുടെ മാതാവ് വിദേശത്താണ്. ഇയാൾ വീട്ടിലെത്തുകയും രാത്രി കാലങ്ങളിൽ പീഡിപ്പിക്കുകയുമായിരുന്നു. പ്രതി സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കേസുകളിൽ പിടിയിലായിട്ടുണ്ട്. കഞ്ചാവ് ലഹരിയിൽ കൂട്ടുകാരനോട് പീഡന വിവരങ്ങൾ പറയുകയായിരുന്നു. കൂട്ടുകാരനാണ് പെൺകുട്ടിയുടെ പിതാവിനെ വിവരം ധരിപ്പിച്ചത്.ഇതേ തുടർന്ന് പരാതി നൽകയായിരുന്നു. പ്രതി മുമ്പ് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. റിമാൻഡ് ചെയ്തു.