കൊടുമൺ : കൊടുമൺ പഞ്ചായത്ത് 12 -ാം വാർഡിലെ ചിരണിക്കൽ 110-ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം പണിയാൻ ഭൂമിയായി. പറക്കോട് ജയചന്ദ്രവിലാസം രാമചന്ദ്രനുണ്ണിത്താനാണ് തന്റെ ഭാര്യ പത്മിനിയമ്മയുടെ സ്മരണയ്ക്കായി ഭൂമി സൗജന്യമായി നൽകിയത് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞനാമ്മ കുഞ്ഞിന് ആധാരം കൈമാറി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.എസ് ഉണ്ണിത്താൻ, പഞ്ചായത്ത് സെക്രട്ടറി ജോഷ്വാ ജേക്കബ്, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ 14.5 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമ്മാണം ഉടനെ തുടങ്ങുമെന്ന് പ|ഞ്ചായത്ത് അംഗം ചിരണിക്കൽ ശ്രീകുമാർ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.