1
കത്തിനശിച്ച ആറാട്ട് ചിറയുടെ തീരത്തെ മരതൈകൾ

പള്ളിക്കൽ : കരിഞ്ഞുണങ്ങിയും കത്തിനശിച്ചും ആറാട്ട് ചിറ ജൈവവൈവിദ്ധ്യ പൈതൃകകേന്ദ്രം.എഴ് ഏക്കർ വിസ്തൃതിയുള്ള ഈ പുരാതന ജലാശയത്തിന്റെ ചുറ്റിലും വംശനാശഭീഷണി നേരിടുന്ന 63 ഇനം അപൂർവ ഒൗഷധസസ്യങ്ങളും അൻപതോളം മരങ്ങളും,മുപ്പതിലധികം കുറ്റിച്ചെടികൾ, വള്ളിചെടികൾ, എന്നിവ പ്രധാനമായും നട്ടുപിടിപ്പിച്ചാണ് പൈതൃക ജൈവവൈവിധ്യകേന്ദ്രമായി പ്രഖ്യാപിച്ചത്.പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ആറാട്ട് ചിറ. ഏതാനും മാസംമുൻപ് പഞ്ചായത്ത് ജൈവവൈവിദ്ധ്യസമിതിയാണ് പ്രഖ്യാപനം നടത്തിയത്.ചിറയുടെ കിഴക്കുവശത്ത് നട്ടിരുന്ന മരങ്ങൾ ആരോ പുല്ലിന് തീവെച്ചകൂട്ടത്തിൽ കത്തിപോയി.വെള്ളമൊഴിച്ച് സംക്ഷിക്കാൻ കഴിയാത്തതിനാൽ മര തൈകളെല്ലാം ഉണങ്ങിപോകുകയാണ്.ഹരിതകേരളം മിഷന്റെ പള്ളിക്കൽ പഞ്ചായത്തിലെ പച്ചതുരുത്ത് പദ്ധതിയും ഇവിടെ തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കളക്ടറായിരുന്നു ഉദ്ഘാടകൻ.മരതൈകളും നടുന്നസ്ഥലവുമെല്ലാം ഒന്നാണെങ്കിലും പദ്ധതികൾ പലതാണ്.ജൈവ വൈവിദ്ധ്യസമ്പന്നമായ ആവാസവ്യവസ്ഥയാണ് ആറാട്ട് ചിറയിലേതെന്ന് സംസ്ഥാനജൈവ വൈവിദ്ധ്യബോർഡ് അംഗീകരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം വന്നത്.പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ്.എസിലെ അഗ്രികൾച്ചർ,ബോട്ടണി,സുവവോളജി വിഭാഗം അദ്ധ്യാപകരും കർഷകപ്രതിനിധികളും സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് ജൈവവൈവിദ്ധ്യബോർഡിന് കൈമാറിയിരുന്നു.

ആറാട്ട്ചിറയിലുള്ളത് ......

ആറാട്ട് ചിറയെ ചുറ്റിപറ്റി അഞ്ച് പ്രധാന കാവുകളും മൂന്ന് വിശാലമായ ഏലകളും ഉണ്ട് . ഈ കാവുകളിൽ 30 ഇനങ്ങളിലുള്ള പക്ഷികൾ 21 ഇനം ചിത്രശലഭങ്ങളും പലതരം തുമ്പികളും ആറിനം ഉറുമ്പുകളും രണ്ടിനം ഉഭയജീവികളും, ളമണ്ണിരയും 13 ഇനം ഉരഗങ്ങളും ആറാട്ട് ചിറയുമായി ബന്ധപെട്ടആവാസകേന്ദ്രങ്ങളിലുണ്ടന്നാണ് കണ്ടെത്തൽ.

------------------------------------------------------------------------------------

-ആറാട്ട് ചിറ-പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാം വാർ‌ഡിൽ

-7 ഏക്കർ‌ വിസ്തൃതി

-63 ഇനം അപൂർവ ഒൗഷധസസ്യങ്ങൾ

--------------------------------------------------------------------------------------------

ആവാസ വ്യവസ്ഥസംക്ഷിക്കാൻ ശക്തമായ നടപടി സ്വീകരിക്കണം.

(പ്രദേശവാസികൾ)

1. വെള്ളമൊഴിച്ച് സംക്ഷിക്കാൻ കഴിയാത്തതിനാൽ മര തൈകളെല്ലാം ഉണങ്ങുന്നു.

2. ജീവജാലങ്ങൾക്കും,ഔഷധ സസ്യങ്ങൾക്കും സംരക്ഷണം വേണം