അടൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പറക്കോട് ബ്ളോക്കിന്റെ 28-ാം വാർഷികം 18 ന് കടമ്പനാട് ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികളായ ചെയർമാൻ പി. മുഹമ്മദാലി, ജനറൽ കൺവീനർ ആർ. ബലഭദ്രൻപിള്ള, യൂണിറ്റ് ട്രഷറർ സി. പി. ഹരിശ്ചന്ദ്രൻപിള്ള, ജില്ലാകമ്മിറ്റിയംഗം സോമനാഥൻപിള്ള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.15 ന് ബ്ളോക്ക് പ്രസിഡന്റ് പി. മുഹമ്മദാലി പതാക ഉയർത്തും. 9.45 ന് പക്രടനം, 10 ന് ചിറ്റയം ഗോപകുമാർ എം. എൽ. എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി. മുഹമ്മദാലി അദ്ധ്യക്ഷതവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം രാധാമോൾ എന്നിവർ സംസാരിക്കും. 11.30 മുതൽ കൗൺസിൽ സമ്മേളനം. വാർഷിക റിപ്പോർട്ട് സെക്രട്ടറി ബലഭദ്രൻപിള്ളയും വരവ് ചെലവ് കണക്കുകൾ ട്രഷറർ സി. പി. ഹരിചന്ദ്രൻപിള്ളയും സംഘടനാ റിപ്പോർട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മോഹൻ കുമാറും അവതരിപ്പിക്കും. 2 മുതൽ ജില്ലാ വനിതാവേദി കൺവീനർ സുലൈഖാ ബീവിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.