ചെങ്ങന്നൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിവരുന്ന കലാജാഥയ്ക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ യൂണിറ്റ് സ്വീ​കരണം നൽകി.രാവിലെ 11.30ന് എത്തിച്ചേരുന്ന കലാജാഥ 'ആരാണ് ഇന്ത്യക്കാർ' എന്ന നാടകം അവതരിപ്പിച്ചു. കലാജാഥ ചെങ്ങന്നൂർ മുനി ബ​സ് സ്റ്റാൻഡിൽ നിറഞ്ഞ സദസിൽ പ്രദർശനം നടത്തി.സ്വാഗത സംഘം ചെയർമാൻ വി.വി.അജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രവീൺ ലാൽ,ജയൻ ചമ്പക്കുളം,പി.വി.ജോസഫ്,അനിൽകുമാർ,ടി.കെ.സുഭാഷ്, ടി.സി. സുരേഷ്,ശങ്കരൻ നമ്പൂതിരി,കെ.എൻ.രവി എന്നിവർ സംസാരിച്ചു.