16-punnon-padam

കോഴഞ്ചേരി: ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാക്ടറുകളും കൊയ്ത്ത് മെതിയന്ത്രങ്ങളും വാങ്ങുമെന്ന് പ്രസിഡന്റ് ജെറി മാത്യു സാം അറിയിച്ചു. നാരങ്ങാനം പുന്നോൺ പാടശേഖരത്തിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
45 ഹെക്ടർ നെൽകൃഷി മാത്രമുണ്ടായിരുന്ന പാടശേഖരത്തിൽ 4 വർഷം കൊണ്ട് 275 ഹെക്ടറാക്കി വർദ്ധിപ്പിക്കാൻ സാധിച്ചു. ഇവിടെ നെൽകൃഷിയുടെ അടിസ്ഥാന വികസനത്തിന് 80 ലക്ഷം രൂപ ചെലവഴിച്ചു. ഓമല്ലൂർ പാടശേഖരത്തിലെ 'ഓമല്ലൂർ അരി' മാർച്ച് മാസം വിപണിയിലെത്തും. കരിമ്പ്, വെറ്റില മറ്റ് നൂതന കൃഷിക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലീലാ മോഹൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. പാപ്പച്ചൻ, ബ്ലോക്ക് മെമ്പർമാരായ ജോൺ വി.തോമസ്, സാലി തോമസ്, ആലീസ് രവി, രമാദേവി, ഗ്രാമപഞ്ചായത്തംഗങ്ങളായ റോസമ്മ രാജൻ, ശ്രീകാന്ത് കളരിക്കൽ, കെ.ജി.സുരേഷ് കുമാർ, കൃഷി വകുപ്പ് അസി. ഡയറക്ടർ ജോർജ്ജ് ബോബി, കൃഷി ഓഫീസർ ധന്യ, ബിന്ദു, പാടശേഖര സമിതി പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി രാജു വർഗീസ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.വി.സഞ്ചു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രമേഷ് കടമ്മനിട്ട എന്നിവർ പങ്കെടുത്തു.
വീണാജോർജ് എം.എൽ.എയുടെ ശ്രമഫലമായി പുന്നോൺ പാടശേഖരത്തിന്റെ സമഗ്രവികസനത്തിന് ഇറിഗേഷൻ പദ്ധതി ഒരുക്കാൻ 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.