കലഞ്ഞൂർ: പ്ലാസ്റ്റിക്ക് വാഴുന്ന യുഗത്തിന് അന്ത്യം കുറിച്ച് പ്ലാസ്റ്റിക്ക് വീഴുന്ന കാലം സൃഷ്ടിക്കാൻ എസ്.പി.സി വിദ്യാർത്ഥികൾക്ക് കഴിയട്ടെയെന്ന് കുടൽ എസ്.എച്ച്.ഒ,ടി.ബിജു.കലഞ്ഞൂർ ഗവ.എച്ച് എസ്.എസ്.എസ്.പി.സി യൂണിറ്റ് നിർമ്മിച്ച പേപ്പർ കാരിബാഗുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡി.പ്രമോദ് കുമാർ,സി.പി.ഒമാരായ ഫിലിപ്പ് ജോർജ്,ജിഷാ ഏബ്രഹാം,ഡിഐമാരായ കെ.സുമേഷ്, ഷൈലജാദേവി വിദ്യാർത്ഥി പ്രതിനിധികളായ എസ്.കൃഷ്‌ണേന്ദു,ആർ.എസ്.അനാമിക എന്നിവർ പ്രസംഗിച്ചു.