16-prakshobha-jwala

എനാത്ത് : ആഭ്യന്തരവകുപ്പ് അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ഭാരതീയ ദളിത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു പറഞ്ഞു. ഡി.സി സി. പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ ഇരുപത്തിരണ്ടാം ദിവസത്തെ പര്യടനം ഏനാത്ത് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരണത്തിന്റെ മറവിൽ പൊലീസ് തലപ്പത്ത് നടക്കുന്ന വൻ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എനാത്ത് മണ്ഡലം പ്രസിഡന്റ് ബി. ജോൺക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ ,പഴകുളം ശിവദാസൻ ,ഏ.സുരേഷ് കുമാർ, റിങ്കു ചെറിയാൻ , വെട്ടൂർ ജ്യോതിപ്രസാദ് ,സജി കൊട്ടയ്ക്കാട് , സുനിൽ എസ്. ലാൽ ,ഏഴംകുളം അജു , എസ്.ബിനു , സുധാക്കുറുപ്പ് , ബിജു വർഗ്ഗീസ് , ബിനു എസ്. ചക്കാലയിൽ ,ബിജിലി ജോസഫ് , മണ്ണടി പരമേശ്വരൻ ,ബിജു ഫിലിപ്പ്, ശൈലേന്ദ്രനാഥ് , രാജേന്ദ്രൻനായർ , റെജി മാമൻ ,മണ്ണടി മോഹൻ , വാഴുവേലിൽ രാധാകൃഷ്ണൻ, ജോബോയ് ജോർജ്ജ് , രാജു കല്ലുംമ്പുറം ,രാഹുൽ മാങ്കുട്ടത്തിൽ, എം.ആർ.ജയപ്രസാദ് , രേഖ അനിൽ എന്നിവർ പ്രസംഗിച്ചു.