ഇലന്തൂർ : സധൈര്യം മുന്നോട്ട് പൊതുഇടം എന്റേതും എന്ന സന്ദേശവുമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റേയും ശിശുവികസന ഓഫീസിന്റേയും ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. 20 ഓളം ചെറുസംഘങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം രാത്രി 11ന് നടന്നു. ഇലന്തൂർ ജംഗ്ഷനിൽ സംഗമിച്ച വനിതകൾ നാടൻ പാട്ട്, കവിതകൾ എന്നിവ അവതരിപ്പിച്ചു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മുകുന്ദന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്സി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ. ഇന്ദിരാദേവി, ജനപ്രതിനിധികളായ വത്സമ്മ മാത്യ, ആലീസ് രവി, സാലി തോമസ്, രമാദേവി, ജോൺ.വി. തോമസ്, ബിജിലി.പി. ഈശോ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ്, ശിശുവികസന പദ്ധതി ഓഫീസർ ഷീബാ എഡ്വർഡ്, സ്‌കൂൾ കൗൺസിലർമാരായ മാലതി, ശാന്തി എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ.വി തോമസ്,എം.എസ്. സിജു എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു.