പന്തളം: പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രത്തിലെ 59-ാമത് ഭാഗവത സപ്താഹ യജ്ഞം 18 മുതൽ 24 വരെ നടക്കും,പത്തിയൂർ വിശ്വനാഥപിള്ളയാണ് യജ്ഞാചാര്യൻ.17ന് വൈകിട്ട് 7ന് ഭാഗവത മാഹാത്മ്യപ്രഭാഷണം,18ന് രാവിലെ 6ന് ആചാര്യവരണം 6.30ന് ഭദ്രദീപപ്രതിഷ്ഠാ,ഗണപതിഹവനം,വിഷ്ണു സഹസ്രനാമം,ഗ്രന്ഥ നമസ്‌ക്കാരം 7ന് ഭാഗവത പാരായണം,11ന് വരാഹാവതാരം,12ന് ഭാഗവത കഥാ പ്രവചനം,12.30ന് അന്നദാനം,7ന് സമൂഹപ്രാത്ഥാന,തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 4.30 ന് ഗണപതിഹവനം,വിഷ്ണു സഹസ്രനാമം,7ന് ഭാഗവത പാരായണം 12ന് ഭാഗവതകഥ പ്രവചനം,12.30ന് അന്നദാനം7ന് സമൂഹപ്രാത്ഥാന. മഹാശിവരാത്രി ദിവസമായ 21ന് വൈകിട്ട് 5ന് ശിവലക്ഷാർച്ചന.രാത്രി 7.30ന് ഭജന,10 മുതൽ രാമായണ പാരായണം.23ന് രാവിലെ 9.30ന് നവഗ്രഹ പൂജ. 24ന് വൈകിട്ട് 3.30ന് ഭാഗവത സമർപ്പണം 4ന് അവഭൃഥസ്‌നാന ഘോഷയാത്ര 25 ന് രാവിലെ 7മുതൽ അഖണ്ഡനാമജപം 12.30ന് സമൂഹസദ്യ.26ന് രാവിലെ 7ന് അഖണ്ഡനാമജപ സമാപനം 7.30ന് മലനടയിലേക്ക് എഴുന്നെള്ളത്ത്, 8ന് മലനടയിൽ പൂജ.10ന് അന്നദാനം.