ആറൻമുള : ജില്ലാ യുവജനക്ഷേമ ബോർഡിന്റെയും ബോഡി ബിൽഡേഴ്സ് അസോസിയേഷന്റെയും ആരോഗ്യ വകുപ്പിന്റെയും അഹല്യ ഫൗണ്ടേഷന്റയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും ഇന്ന് രാവിലെ പത്ത് മുതൽ ആറൻമുള എഴിക്കാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മെഡിക്കൽ ക്യാമ്പ് വീണാ ജോർജ്ജ് എം.എൽ.എയും നേത്ര പരിശോധനാ ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.സതീഷ് കുമാറും ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.