പന്തളം: നിയന്ത്രണം വിട്ട് കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കുരമ്പാല വല്ല്യയ്യത്ത് തെക്കേതിൽ അരവിന്ദൻ (32) സഹോദരപുത്രൻ അമൻ(14) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് പന്തളം പത്തനംതിട്ട റോഡിൽ കടയ്ക്കാട് കൃഷിഭവനിന് സമീപമാണ് അപകടം നടന്നത്.