16-century-hosp
പ്രതിഷേധ യോഗം നഗരസഭാ ചെയർമാൻ കെ. ഷിബു രാജൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: മുളക്കുഴ സെഞ്ചുറി ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിപ്പിക്കുക, ജീവനക്കാരുടെ ശമ്പള കുടിശിക ഉടൻ നൽകുക എന്നീ വിഷയങ്ങൾ ഉന്നയിച്ച് ഹോസ്പിറ്റൽ സഹായ സമിതി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.സമരസമതി പ്രസിഡന്റും ചെങ്ങന്നൂർ നഗരസഭാ ചെയർമാനുമായ കെ.ഷിബു രാജൻ ഉദ്ഘാടനം ചെയ്തു.സമരസമിതി രക്ഷാധികാരി അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.സമരസമിതി രക്ഷാധികാരി പി.എം തോമസ്,പ്രമോദ് കാരയ്ക്കാട്,അനീഷ് മുളക്കുഴ,പ്രവീൺ എൻ.പ്രഭ,ജോർജ്കുട്ടി,കെ.ജെ തോമസ് എന്നിവർ പ്രസംഗിച്ചു.സെഞ്ചുറി ഹോസ്പിറ്റൽ ജീവനക്കാർക്ക് ശമ്പളം നൽകാതെ മാനേജ്‌മെന്റ് ആശുപത്രിയുടെ പ്രവർത്തനം സ്തംഭിപ്പിച്ചിരിക്കുന്നു.കഴിഞ്ഞ സെപ്തംബർ മുതൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.300ൽപരം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത്.ജീവനക്കാരുടെ ശമ്പളം ലഭിക്കുന്നതിനും ഹോസ്പിറ്റലിന്റെ പ്രവർത്തനത്തിനും വേണ്ടി ജീവനക്കാരുടേയും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.