തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹ പൂർവ കൗൺസലിംഗ് ക്ലാസ് തുടങ്ങി. തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു.ശ്രീനാരായണ എംപ്ലോയീസ്‌ഫോറം ചെയർമാൻ അനിൽ ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ആഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ബാലജനയോഗം കോ-ഓർഡിനേറ്റർ വി.ജി.വിശ്വനാഥൻ ഓതറ,വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്‌സൺ ഷൈലജ മനോജ്,വനിതാസംഘം ജോയിന്റ് കൺവീനർ ഓമന വിദ്യാധരൻ,വനിതാസംഘം ഭാരവാഹികളായ മോനിയമ്മ,ഗീതാ ശശി,സുമാ സജികുമാർ,ലേഖ പ്രദീപ്, മീനു രാജേഷ് എന്നിവർ പ്രസംഗിച്ചു.വിവിധ വിഷയങ്ങളിൽ ഡോ.ശരത്ചന്ദ്രൻ,രാജേഷ് പൊന്മല, ഷൈലജ രവീന്ദ്രൻ,ഡോ.രാമകൃഷ്ണൻ,കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യാതിഥിയാകും.യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.