കോഴഞ്ചേരി : കോഴഞ്ചേരി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാരാമൺ കൺവെൻഷൻ തീർത്ഥാടകർക്ക് വണ്ടിപ്പേട്ടയിൽ സംഭാരം വിതരണം ചെയ്തു. വണ്ടിപ്പേട്ടയിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് തോമസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക് സെക്രട്ടറി ആർ.വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാം മോഹൻ,റീജിയണൽ ചെയർമാൻ ചന്ദ്രശേഖരകുറുപ്പ്,ഷാജി പുളിമൂട്ടിൽ,നവീൻ വി. ജോൺ,അഡ്വ.എം.എ.കുര്യൻ,മാത്യൂസ് ചെറിയാൻ,സന്തോഷ് എന്നിവർ പ്രസംഗിച്ചു.