പത്തനംതിട്ട: സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളെയും വിവിധ സാമൂഹിക മേഖലകളിൽ ഉള്ളവരെയും ഉൾപ്പെടുത്തി ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് കളക്ടേഴ്‌സ് വോളണ്ടിയർ ടീം രൂപീകരിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗത്തിലാണ് സന്നദ്ധ സേവന ടീം രൂപീകരിച്ചത്.സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികളിലും അവശ്യഘട്ടങ്ങളിലും സന്നദ്ധ സേവനം ലഭ്യമാക്കുന്നതിനാണ് സന്നദ്ധസേന രൂപീകരിച്ചത്.
ലക്ഷ്യം
> ആരോഗ്യം,പരിസ്ഥിതി,ശുചീകരണം,പ്ലാസ്റ്റിക്ക് അവബോധം, വാഹന അപകടങ്ങൾ കുറയ്ക്കുക, വിനോദസഞ്ചാരം,ശുദ്ധജല സ്രോതസ് സംരക്ഷണം,മലിനീകരണം തടയുക എന്നിവയ്ക്കായി ബോധവത്കരണവും പ്രചാരണ പരിപാടികളും മറ്റ് സാമൂഹിക സേവനങ്ങളും.
> സാമൂഹിക വിഷയങ്ങളിൽ അവബോധത്തിനായി കലാ പരിപാടികൾ.
> ഉപയോഗിക്കാതെ മിച്ചം വരുന്ന ഭക്ഷ്യവസ്തുകൾ ശേഖരിച്ച് കേടുകൂടാതെ വിതരണം നടത്തുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ.
> പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പൊതുമതിലുകൾ വൃത്തിയാക്കി പെയിന്റിംഗ് നടത്തും.
> വിനോദസഞ്ചാരം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ജില്ലയുടെ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്നതിന് പ്രചാരണ പരിപാടികൾ.
- സന്നദ്ധ സേവനവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്തകർക്കും ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കെ.ആർ അജയ്യുമായി ബന്ധപ്പെടാം.ഫോൺ : 8129557741.
''സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാൻ എല്ലാ ജന വിഭാഗങ്ങളുടെയും പിന്തുണ വേണം.പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സേവനവും സഹകരണവും പ്രതീക്ഷിക്കുന്നു.
പി.ബി.നൂഹ്
(ജില്ലാ കളക്ടർ)