നാരങ്ങാനം : മഠത്തുംപടി ദേവീക്ഷേത്രത്തിൽ കായംകുളം എരുവ വി.സി.ശ്രീനിവാസൻ പിള്ളയുടെ കാർമ്മികത്വത്തിൽ നടന്ന ദേവപ്രശ്‌ന വിധി പ്രകാരം പുനരുദ്ധാരണം തുടങ്ങി. കാണിപ്പയൂർ പരമേശ്വരൻ നമ്പൂതിരി ക്ഷേത്രം സന്ദർശിച്ച് പ്ലാൻ തയ്യാറാക്കി. എം.ലാൽ.പ്രസാദ് ഭട്ടതിരിയുടേയും മേൽശാന്തി അരുൺ ശർമ്മയുടേയും കാർമ്മികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമവും ഭൂമി പൂജയും കുറ്റിവയ്ക്കൽ ചടങ്ങും നടന്നു.