16-sfi-pta
എസ്എഫ്‌ഐ കാതോലിക്കേറ്റ് കോളേജ് യൂണിറ്റ് പ്രതിനിധി സമ്മേളനം

പ​ത്ത​നം​തിട്ട: എസ്.എഫ്‌.ഐ കാതോലിക്കേറ്റ് കോളേജ് യൂണിറ്റ് പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ശരത് ശശിധരൻ ഉദ്ഘാടനം ചെയ്തു.പൊതുസമ്മേളനം എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് വൈഷ്ണവി ശൈലേഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്‌.ഐ ഏരിയ സെക്രട്ടറി സൂരജ്,ഏരിയ പ്രസിഡന്റ് ആശിഷ്,ഏരിയ കമ്മിറ്റി അംഗം ആകാശ് എന്നിവർ പങ്കെടുത്തു.രാജ്യത്തെ ജനങ്ങളെ മതപരമായ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി ബില്ല് പിൻവലിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനം പ്രസിഡന്റായി അനക്‌​സിനേയും സെക്രട്ടറിയായി സന്ദീപിനെയും തെരഞ്ഞെടുത്തു.