റാന്നി: മാടമൺ ശ്രീനാരയണ കൺവെൻഷൻ നഗറിൽ സുകർമ്മ ഹെൽത്ത് ഫൗണ്ടേഷൻ ആൻഡ് ഇ.കെ നായനാർ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ സേവനം ശ്രദ്ധേയമാകുന്നു. രണ്ട് ഡോക്ടർമാരുടെയും, നേഴ്‌സുമാർ ഉൾപ്പെടെയുള്ളവരുടെയും നേതൃത്വത്തിലാണ് അവർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.
കഴിഞ്ഞ മൂന്നു വർഷമായി ശബരിമല മണ്ഡല - മകരവിളക്ക്. തീർത്ഥാടന കാലത്ത് മുഴുവൻ സമയവും പെരുനാട്
പഞ്ചായത്തിലെ പുതുക്കടയിൽ ഇവർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിലും ക്യാമ്പ് ഉണ്ടായിരുന്നു. മാടമൺ കൺവെൻഷൻ നഗറിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമിയാണ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പെരുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. എസ് മോഹനൻ (പ്രസിഡന്റ്), പി.കെ ബിനു (സെക്രട്ടറി), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു (രക്ഷാധികാരി) എം.എസ് രാജേന്ദ്രൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. കിഴക്കൻ മേഖലയിലെ 404 കിടപ്പു രോഗികളുടെ ശുശ്രൂക്ഷയും നടത്തുന്നുണ്ട്.