തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 202021 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 2,89,41,000 രൂപയുടെ വികസന പദ്ധതികൾ ഗ്രാമസഭയിൽ അവതരിപ്പിച്ചു. പശ്ചാത്തല മേഖലയിൽ 49,67,250 രൂപയും ഉല്പാദന മേഖലയിൽ 59,60,700 രൂപയും പട്ടികജാതി മേഖലയിൽ 26,79,000 രൂപയും വനിതാ ഘടക പദ്ധതി 28,94,100 ഭിന്ന ശേഷിക്കാർ 14,47,050 വൃദ്ധർ സ്വാന്ത്വന പദ്ധതി 14,47,050 ലൈഫ് പദ്ധതി 39,73,800 മാലിന്യ നിർമ്മാർജ്ജനം 19,86,900 തുടങ്ങി വിവിധ മേഖലകളിൽ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശോശാമ്മ മജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി.സുനിൽ കുമാർ,മിനിമോൾ ജോസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ബി.നൈനാൻ,പ്രസന്നകുമാരി, അനുരാധ സുരേഷ്,അന്നമ്മ വർഗീസ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ബഞ്ചമിൻ തോമസ്,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കെ.തോമസ്,കിലാ ഫാക്കൽറ്റി രാജൻ,സെക്രട്ടറി ബീനാകുമാരി എന്നിവർ പ്രസംഗിച്ചു.