പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കെ.സുരേന്ദ്രന്റെ ആദ്യ പൊതുപരിപാടി റാന്നി മാടമൺ ശ്രീനാരായണ കൺവെൻഷനിൽ. ഗുരുധർമ്മ പ്രചാരണ സഭയും റാന്നി എസ്.എൻ.ഡി.പി യൂണിയനും സംയുക്തമായി നടത്തുന്ന കൺവെൻഷന്റെ രജത ജൂബിലി സമ്മേളനത്തിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം സുരേന്ദ്രൻ പങ്കെടുത്തത്. വി.മുരളീധര
നും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളിയും അദ്ദേഹത്തെ ഷാളണിയിച്ച് അഭിനന്ദിച്ചു.
ശ്രീനാരായണ ഗുരുദേവൻ ജനിച്ചതുകൊണ്ട് കേരളത്തിൽ ജാതീയമായ അയിത്തം ഇല്ലാതായെന്നും ഇനി രാഷ്ട്രീയ അയിത്തമാണ് ഇല്ലാതാകേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ, എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധുവിന്റെ വീട്ടിലെത്തിയ അദ്ദേഹം മധുവിന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.