അടൂർ : അഖിലേന്ത്യാ കിസാൻസഭ 20-ാം സംസ്ഥാന സമ്മേളനം 23, 24,25 തീയതികളിൽ അടൂരിൽ നടക്കും. 37 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സമ്മേളനം അടൂരിൽ നടക്കുന്നത്. പ്രചരണാർത്ഥം ജില്ലയിലെ 5 മണ്ഡലങ്ങളിൽ സെമിനാറുകളും ഞുറുനടീൽ, തലപ്പന്തുകളി, നാടൻപാട്ട്, കിള, ചൂണ്ടയിടീൽ, ഒാലമടച്ചിൽ, കബഡി, വടംവലി, നെല്ലുകുത്ത്, ഉറിയടി, കഴകയറ്റം, ഒാലപ്പന്ത് വരിയൽ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ 23 ന് രാവിലെ ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ബാനർ ജാഥ ഇടുക്കി അമരാവതിയിൽ നിന്നും കൊടിമര ജാഥകൾ പന്തളത്ത് എം.എന്റെ ജന്മഗൃഹത്തിൽ നിന്നും പന്തളം പി.ആറിന്റെ സ്മൃതികുടീരത്തിലൽ നിന്നും ദീപശിഖ കടമ്പനാട് ഈ കെ പിള്ളയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രയാണം ആരംഭിച്ച് അടൂർ ഗാന്ധിസ്മൃതി മൈതാനിയിൽ സംഗമിച്ച് സംയുക്തമായി പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തും. അവിടെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വൈ.തോമസ് പതാക ഉയർത്തും. വൈകിട്ട് 5 ന് കർഷകമഹാസംഗമം സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറി സത്യൻ മൊകേരി, മന്ത്രിമാരായ വി എസ് .സുനിൽകുമാർ, അഡ്വ. കെ രാജു, സി.ദിവാകരൻ എം എൽ. എ എന്നിവർ പങ്കെടുക്കും.

.24, 25 തീയതികളിൽ മാർത്തോമ്മ യൂത്ത്സെന്ററിൽ പ്രതിനിധി സമ്മേളനം കിസാൻസഭ ദേശീയ പ്രസിഡന്റ് അതുൽ കുമാർ അഞ്ജാൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി പി തിലോത്തമൻ, ബി. കെ. എം. യു സംസ്ഥാന സെക്രട്ടറി പി.കെ കൃഷ്ണൻ എന്നിവർ പങ്കെടുക്കും.വൈകിട്ട് 4 30 ന് നടക്കുന്ന സെമിനാർ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സി. പി. ഐ അസി. സെക്രട്ടറി കെ. പ്രകാശ് ബാബു വിഷയം അവതരിപ്പിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. 25 ന് പൊതുചർച്ചയും പ്രമേയാവതരണങ്ങളും നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് അഡ്വ. ജെ. വേണുഗോപാൻ നായർ, വൈസ് പ്രസിഡന്റും സ്വാഗതസംഘം ജനറൽ കൺവീനറുമായ എ. പി. ജയൻ, മുണ്ടപ്പള്ളി തോമസ്, ഏഴംകുളം നൗഷാദ്, ഡി. സജി, ടി. മുരുകേഷ്, ആർ. രാജേന്ദ്രൻപിള്ള, അരുൺ കെ. എസ് മണ്ണടി തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.