റാന്നി: മാടമൺ ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ രാജു ഏബ്രഹാം, കെ.യു.ജനീഷ് കുമാർ, യോഗം റാന്നി യൂണിയൻ ചെയർമാൻ പി. ആർ.അജയകുമാർ, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന സജി, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്.മോഹനൻ, കൺവെൻഷൻ ജനറൽ കൺവീനർ എം.എസ്.ബിജുകുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം വി.ജി.കിഷോർ എന്നിവർ സംസാരിക്കും.

രാവിലെ 9.30ന് സമൂഹപ്രാർത്ഥന. തുടർന്ന് അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ സന്ദേശം നൽകും. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം പ്രദീപ്കുമാർ കിഴക്കേവിളയിൽ അദ്ധ്യക്ഷത വഹിക്കും. ബിജു പുളിക്കലേത്ത് ക്ളാസ് നയിക്കും.