പത്തനംതിട്ട: ഭീമമായ രീതിയിൽ പാചകവാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളിൽ നികുതി വർദ്ധനവിലൂടെ ജനങ്ങളുടെ മേൽ വൻഭാരം അടിച്ചേൽപ്പിച്ച സർക്കാർ പാചക വാതക വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ, സിന്ധു അനിൽ, മുൻസിപ്പൽ ചെയർ പേഴ്‌സൺ റോസ്ലിൻ സന്തോഷ്, പി.കെ ഇക്ബാൽ, ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, റനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ, കെ.എ വർഗ്ഗീസ് ഓമല്ലൂർ, വർഗ്ഗീസ് മാത്യു ചെന്നീർക്കര, എം.ആർ രമേശ്, അജിത്, എം.എം.പി ഹസൻ, അജിത് മണ്ണിൽ, അൻസർ മുഹമ്മദ് എന്നിവർ സംസാരിച്ചു.