പന്തളം: വാൻ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പന്തളം കെ.എസ്.ആർ.ടി.സി.ഡിപ്പോയിലെ
ഡ്രൈവർ അടൂർ മണക്കാല ജയഭവനിൽ ശ്രീകുമാർ (55) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6 മണിയോടെ എം.സി.റോഡിൽ കുരമ്പാല ജംഗ്ഷനു സമീപമാണ് അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം ഡിപ്പോയിലേക്ക് വരുമ്പോൾ അടൂർ ഭാഗത്തേക്ക്‌ പോയ 'വാനാണ് ഇടിച്ചത്.