പന്തളം : പന്തളം മുനിസിപ്പൽ പ്രദേശത്തെ വിവിധ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 22ന് ഉച്ചയ്ക്ക് 2.30ന് പന്തളം മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ ഗതാഗത ക്രമീകരണ സമതി യോഗം ചേരും.എം.സി റോഡിലേയും മാവേലിക്കര - പത്തനംതിട്ട റോഡിലേയും ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് യോഗത്തിന്റെ മുഖ്യലക്ഷ്യം.റോഡ് സുരക്ഷയുടെ ഭാഗമായി റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ,ബാനറുകൾ, ഫ്ളക്സുകൾ,കൊടികൾ,ആർച്ചുകൾ,ഹോർഡിംഗ്സുകൾ മുതലായവ നീക്കം ചെയ്യുന്നതിന് യോഗത്തിൽ നടപടി സ്വീകരിക്കും.ഇത് സംബന്ധിച്ച് ആക്ഷപമുള്ളവരും പൊതുജനങ്ങളും തങ്ങളുടെ നിർദ്ദേശങ്ങളും പരാതികളും 19നുള്ളിൽ അടൂർ ജോയിന്റ് ആർ.ടി.ഒയ്ക്ക് മുൻപാകെ സമർപ്പിക്കണം.