1

ഇളമണ്ണൂർ: ഇളമണ്ണൂർ ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. തന്ത്രി മുഖ്യൻ താഴമൺ മഠം കണ്ഠര് രാജീവരരുടെയും മേൽശാന്തി വിനോദ് എൻ. പോറ്റിയുടെയും മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഇന്ന് ഭാഗവത പാരായണം, ശ്രീഭൂതബലി, നവകം, കളഭാഭിഷേകം, ഭജന എന്നിവ നടക്കും. , നാളെ രാത്രി 8 ന് ചാക്യാർ കൂത്ത്. 18ന് രാത്രി 8 ന് പാഠകം. ബുധനാഴ്ച രാത്രി 8ന് പ്രഭാഷണം. 20 ന് രാവിലെ 10 ന് ഉത്സവബലി. രാത്രി 8ന് നൃത്ത നിലാവ്, 21 ന് പള്ളിയുണർത്തൽ, അഭിഷേകം,.വൈകിട്ട് 4 ന് എതിരേൽപ്പെഴുന്നെള്ളത്ത്, കെട്ടുകാഴ്ച രാത്രി 8ന് നാട്യ പുഷ്പാഞ്ജലി, 11.30 ന് പള്ളിവേട്ട, 1ന് മഹാശിവരാത്രി പൂജ, ശത കലശാഭിഷേകം,22 ന് രാവിലെ 7.30 ന് ശങ്കരനാരായണ ദർശനം, വൈകിട്ട് 4 ന് നാദസ്വര കച്ചേരി, രാത്രി 7.30 ന് ആറാട്ടെഴുന്നെള്ളത്ത്