കോന്നി : കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും നരേന്ദ്ര മോഡി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ചും ജനജാഗരണ സമിതിയുടെ നേതൃത്വത്തിൽ കോന്നിയിൽ സ്വാഭിമാന റാലിയും ജനജാഗരണ സദസ്സും ഇന്ന് നടക്കും.എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും വൈകിട്ട് നാലിന് ആരംഭിക്കുന്ന റാലി ടൗൺ ചു​റ്റി ചന്ത മൈതാനിയിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തും.