തിരുവല്ല: മാർത്തോമ്മാ ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ തൃശൂർ സെന്റ് തോമസ് കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റിന്റെ വിജയം. മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഫൊക്കാനയുടെ പേട്രൺ ടി.എസ്.ചാക്കോ റണ്ണർ അപ്പായ തൃശൂർ സെന്റ് തോമസിന് ട്രോഫി നൽകി.