പന്തളം: സർക്കാർ ശമ്പളം നൽകുന്ന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വാശ്രയ സ്ഥാപനങ്ങളിലെ പിൻവാതിൽ താത്ക്കാലിക നിയമനങ്ങൾ അവസാനിപ്പിച്ച് ഒഴിവുകൾ കൃത്യമായി പി.എസ്.സി റിപ്പോർട്ട് ചെയ്ത് ഇത്തരം സ്ഥാപനങ്ങളിൽ പട്ടികജാതി സംവരണവ്യവസ്ഥ നടപ്പാക്കണമെന്ന് ഭാരതീയ വേലൻ സർവീസ് സൊസൈറ്റി (ബി.വി.എസ്.എസ്) പന്തളം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കെ.കെ ശശി യോഗം ഉദ്ഘാടനം ചെയ്തു.വി.എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ സുനിൽ നെടുമ്പ്രം,പി.കെ.വിനയകുമാർ,പി.എസ്.ഗോവിന്ദൻ,വി.കെ.സോമൻ, വി.കെ.ഉത്തമൻ,വേണുമുളക്കുഴ, സുനിത സുനിൽ, വാസുക്കുട്ടൻ തുമ്പമൺ,എന്നിവർ പ്രസംഗിച്ചു.പന്തളം യൂണിറ്റ് ഭാരവാഹികളായി വി.എൻ.സുകുമാരൻ,(സ്റ്റേറ്റ് മെമ്പർ പി.പി.വിജയൻ മാന്തുക (പ്രസിഡന്റ്) വിജയൻ പള്ളിക്കൽ (വൈസ്.പ്രസി.),വി.പി ജയകുമാർ (സെക്രട്ടറി),സാബു കുരമ്പാല (ജോ.സെക്ര.),വി.എസ് സുരാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.