sujith
സുജിത്ത്

കോഴഞ്ചേരി: മാരാമൺ കൺവെൻഷനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി പമ്പാനദിയിൽ മുങ്ങി മരിച്ചു. പത്തനംതിട്ട കൊന്നമൂട് മുണ്ടപ്ലാക്കുഴിയിൽ സുനിൽ കുമാർ ,ഷീബ ദമ്പതികളുടെ മകൻ സുജിത്ത് ( 16) ആണ് മരിച്ചത്. കോഴഞ്ചേരി പാലത്തിന് സമീപം കീഴുകര ഇല്ലത്ത് കടവിൽ ശനിയാഴ്ച രാവിലെ 11 നാണ് സംഭവം. കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന സുജിത്ത് കൂട്ടുകാർക്കൊപ്പമായിരുന്നു എത്തിയത്. നദിയിൽ ഇറങ്ങരുതെന്ന് ആളുകൾ വിലക്കിയെങ്കിലും വകവയ്ക്കാതെയാണ് നീന്തൽ വശമില്ലാത്ത കുട്ടികൾ നദിയിൽ ഇറങ്ങിയത്. പിതാവിന്റെ സഹോദരിക്കൊപ്പം വലഞ്ചുഴിയിലുള്ള വീട്ടിലാണ് സുജിത്ത് താമസിച്ചിരുന്നത്.