പത്തനംതിട്ട: ആർ.എസ്.എസും ബി.ജെ.പിയും ഇന്ത്യയിലെ പൗരൻമാരെ രണ്ടായി തരം തിരിക്കലാണ് നടത്തുന്നതെന്ന് കെ.പി.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് എം.എം.ഹസൻ. ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ ഇരുപത്തിരണ്ടാം ദിവസത്തെ സമാപന സമ്മേളനം പത്തനംതിട്ട പഴംകുളം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴകുളം മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.എം.ഷഫീർ മുഖ്യ പ്രഭാഷണം നടത്തി. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എ.സുരേഷ് കുമാർ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, റോജി പോൾ ഡാനിയേൽ, ജോൺസൺ വിളവിനാൽ, സജി കൊട്ടയ്ക്കാട്, സുനിൽ എസ്.ലാൽ, ഏഴംകുളം അജു, എസ്.ബിനു, സുധാ കുറുപ്പ്, ബിജു വർഗ്ഗീസ്, ബിജിലി ജോസഫ്, മണ്ണടി പരമേശ്വരൻ, ബിജു ഫിലിപ്പ്, ശൈലേന്ദ്രനാഥ്, രാജേന്ദ്രൻനായർ, റെജി മാമൻ, മണ്ണടി മോഹൻ, വാഴുവേലിൽ രാധാകൃഷ്ണൻ, രാജു കല്ലുംമ്പുറം, രാഹുൽ മാങ്കുട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.