16-chittar-haritha
ചിറ്റാറിലെ ഹരിതകർമ്മസേന

ചിറ്റാർ: പ്ലാസ്റ്റിക്കിനെതിരെയുളള യുദ്ധപ്രഖ്യാപനവുമായി ചിറ്റാറിൽ ഹരിത കർമ്മ സേന സജ്ജമായി. ചിറ്റാർ പഞ്ചായത്തിലെ 13 വാർഡുകളിലും സേനയുടെ സേവനം ലഭിക്കും.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഹരിതകർമ്മസേന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് രാജുവട്ടമല
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.സജി, ഷൈലജ ബീവി, ഓമന പ്രഭാകരൻ, പഞ്ചായത്ത് അംഗങ്ങളായ വയ്യാറ്റുപുഴ അജയൻ, മറിയാമ്മ വർഗ്ഗീസ്, മോഹൻദാസ്, ഡി.ശശിധരൻ, എലിസബേത്ത് ജോസഫ്, സുജാ ശ്രീകുമാർ, അന്നമ്മ ജോർജ്ജ്, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ എം.കെ.ഷിറാസ്, പഞ്ചായത്ത് സെക്രട്ടറി ഡി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.