മലയാലപ്പുഴ: ജെ.എം.പി ഹൈസ്‌കൂളിന്റെ 54​ മത് വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃസമ്മേളനവും സമ്മേളനവും കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്തംഗം എസ്.ഷാജി സമ്മാനദാനവും എൻഡോമെന്റ് വിതരണവും നടത്തി.പഞ്ചായത്തംഗം ശ്രീകല പി.അനിൽ,പി.ടി.എ വൈസ് പ്രസിഡന്റ് മോഹനൻപിള്ള, സ്റ്റാഫ് സെക്രട്ടറി ടി.ആർ.റജികുമാർ,സിനിയർ അസിസ്റ്റന്റ് ടി.വന്ദന,സ്‌കൂൾ ലീഡർ എസ്.സുരജ് എന്നിവർ സംസാരിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ജസി കെ.ജോൺ, അദ്ധ്യാപകൻ കെ.കെ അരവിന്ദാക്ഷൻ എന്നിവർക്കുള്ള യാത്രയയപ്പും 2018​-19 എസ് .എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, എം.ജി യുണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ്.സി ഇലക്ട്രോണിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പൂർവവിദ്യാർത്ഥിനി ആരതി കെ.ദാസ് ,ഫ്‌ളവേഴ്‌സ് ടിവി കോമഡി ​ മിമിക്രി ആർടിസ്റ്റ് അജേഷ് പുതുക്കുളം എന്നിവരെ വാർഷിക സമ്മേളനത്തിൽ ആദരിച്ചു.