കടമ്പനാട്: കൊട്ടാരക്കര കില ഇറ്റിസി കടമ്പനാട് പഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് ഇന്നും നാളെയും പരിശീലനം നൽകും. ഇന്ന് ഹരിതകർമ്മ സേനാംഗങ്ങൾ പുനലൂർ നഗരസഭയുടെ പ്ലാച്ചേരിയിലുള്ള ശാസ്ത്രീയ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ച് പഠനം നടത്തും. വാർഡ് - പഞ്ചായത്ത് തലത്തിൽ നടത്തേണ്ട ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ പരിശീലനത്തിൽ വിശദീകരിക്കുമെന്ന് കില ഇറ്റിസി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ അറിയിച്ചു.