പത്തനംതിട്ട : നഗരസഭയുടെ നേതൃത്വത്തിൽ കൗൺസിൽ അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ഭരണ ഘടനാ സംരക്ഷണ റാലി സംഘടിപ്പിച്ചു.സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലിയിൽ വാർഡുകളിൽ നിന്നുമുള്ള നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഭരണഘടനയെ സംരക്ഷിക്കപ്പെടണമെന്നും ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കണമെന്നുമായിരുന്നു മുദ്രാവാക്യം.പരിപാടി നഗരസഭാദ്ധ്യക്ഷ റോസ്ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജാസിംകുട്ടി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ എ.സഗീർ മുഖ്യപ്രഭാഷണം നടത്തി.മറിയം തോമസ്,സി.ഡി.എസ് ചെയർപേഴ്സൺ മോനി വർഗീസ്, കൗൺസിൽ അംഗങ്ങളായ സിന്ധു അനിൽ,ശോഭ കെ.മാത്യു,രജനി പ്രദീപ്,അംബിക വേണു,ബീന ഷെറീഫ്,സുശീല പുഷ്പൻ,അൻസർ മുഹമ്മദ്,പി.വി അശോക് കുമാർ,ദീപു ഉമ്മൻ,റജീന ബീവി,ബിജിമോൾ മാത്യു,ഷൈനി ജോർജ് എന്നിവർ സംസാരിച്ചു.