തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവം 27ന് കൊടിയേറി മാർച്ച് ഏഴിന് ആറാട്ടോടെ സമാപിക്കും. 27ന് രാവിലെ 6ന് അഖണ്ഡനാമജപം 7ന് ചതുശതം വഴിപാട് വൈകിട്ട് 4.52നും 5.35നും മദ്ധ്യേ തന്ത്രിമുഖ്യൻ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും.ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം 9.30ന് ഗാനസന്ധ്യ- കാവാലം ശ്രീകുമാർ 12ന് കഥകളി 28ന് രാവിലെ ഏഴിന് നാരായണീയ പാരായണം 10ന് ബാലെ 12.30ന് കഥകളി 29ന് 6.30ന് ചുറ്റുവിളക്ക് 10ന് നാടൻപാട്ട് 12.30ന് കഥകളി മാർച്ച് ഒന്നിന് രാത്രി 9ന് ഭജൻസ് 10.30ന് കഥാപ്രസംഗം 12.30ന് കഥകളി രണ്ടിന് രാവിലെ 11ന് ഓട്ടൻതുള്ളൽ 9.30ന് മേജർസെറ്റ് കഥകളി. മൂന്നിന് രാവിലെ 11ന് ഓട്ടൻതുള്ളൽ രാത്രി എട്ടിന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ഇരുകോൽ പഞ്ചാരിമേളം.പത്തിന് ചിന്ത്പാട്ട് 12.30ന് കഥകളി നാലിന് രാവിലെ 11ന് ഓട്ടൻതുള്ളൽ വൈകിട്ട് 3.30ന് പാഠകം എട്ടിന് സേവാ രാത്രി 10മുതൽ കുമാരി ശ്രേയ നയിക്കുന്ന ഗാനമേള 12.30ന് കഥകളി അഞ്ചിന് രാവിലെ എട്ടിന് ശ്രീബലി സേവാ,11ന് ഓട്ടൻതുള്ളൽ 3.30ന് ചാക്യാർകൂത്ത് നാലിന് തായമ്പക അഞ്ചിന് കാഴ്ചശ്രീബലി,വേലകളി എട്ടിന് സേവാ 10.30ന് നൃത്തനൃത്യങ്ങൾ ആറിന് രാവിലെ എട്ടിന് ശ്രീബലി സേവാ,11ന് ഓട്ടൻതുള്ളൽ അഞ്ചിന് കാഴ്ചശ്രീബലി,വേലകളി ഏഴിന് അഷ്ടപദിലയം രാത്രി 8 .30ന് സേവാ 10ന് സംഗീതസദസ് 12.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ് ഒന്നിന് പള്ളിവേട്ട വരവ്, സേവാ 3ന് കഥകളി. ഏഴിന് രാവിലെ 9ന് ശ്രീവല്ലഭേശ്വര ആധ്യാത്മിക പരിഷത്ത് 12ന് ആറാട്ട് സദ്യ രണ്ടിന് ഈശ്വരനാമജപം 4.30ന് കൊടിയിറക്ക് അഞ്ചിന് ആറാട്ടെഴുന്നള്ളിപ്പ് ഘോഷയാത്ര ആറിന് നാഗസ്വരകച്ചേരി 7.15ന് ആറാട്ട് 10ന് സംഗീതസദസ് 10.30ന് ആറാട്ടുവരവ് ഘോഷയാത്ര 1.45ന് സേവാ നാലിന് കഥകളി.

പന്തീരായിരം വഴിപാട് 23ന്
ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രസിദ്ധമായ പന്തീരായിരം വഴിപാട് 23ന് നടക്കും. രാവിലെ ഏഴിന് തുകലശേരി മഹാദേവ ക്ഷേത്രത്തിൽ നിന്നും പന്തീരായിരം ഘോഷയാത്ര തുടർന്ന് പഴംനേദിക്കൽ. പത്തിന് പ്രസാദവിതരണം.