കുളനട: മാന്തുക ഗവ.യു.പി.സ്‌കൂളിൽ പ്രീ പ്രൈമറി കലോത്സവം നടത്തി.ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. അറുപതിലധികം കുരുന്നുകളുടെ കലാവിരുന്ന് കാണികളെ അത്ഭുതപ്പെടുത്തി.പി.ടി.എ പ്രസിഡന്റ് അനിൽ വി.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമാദ്ധ്യാപകൻസുദർശനൻ പിള്ള, വാർഡ് മെമ്പർ ജയചന്ദ്രൻ കെ.ആർ,യുവസാഹിത്യകാരനായ വിനോദ് മുളമ്പുഴ,ഡോ.താജ് രാജ് മോഹൻ,പി ടി എ എക്‌സിക്യൂട്ടീവ് അംഗം പ്രശാന്ത് എൻ, സീനിയർ അസിസ്റ്റന്റ് രാജീമോൾ കെ.ആർ.,പ്രീ പ്രൈമറി ടീച്ചർ ബിന്ദു പി എന്നിവർ പ്രസംഗിച്ചു.