പന്തളം:പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ നടന്ന ഹിന്ദി മഹോത്സവ് തിരുവല്ല ഡയറ്റ് പ്രിൻസിപ്പൽ പി.ലാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.പ്രീപ്രൈമറി തലം മുതൽ സ്കൂളിൽ നടത്തി വരുന്ന ത്രിഭാഷാ പഠനത്തിന്റെ ഭാഗമായും,ഹിന്ദി ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്തും നടത്തിയ ഹിന്ദി മഹോത്സവത്തിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠന നേട്ടങ്ങൾ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടു. സംഭാഷണം,നാടകം,കവിതാലാപനം,പ്രസംഗം എന്നിവ ശ്രദ്ധേയമായി.ചടങ്ങിൽ പന്തളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലസിത നായർ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയ ലക്ഷ്മി .ഹിന്ദി ക്ലബ് കൺവീനർ ലളിത,പി.ടി.എ പ്രസിഡന്റ് രമേശ് നാരായണൻ,പി.ടി.എ വൈസ് പ്രസിഡന്റ് രമേശ് കുമാർഅധ്യാപകരായ റോസ് ലിൻ,സുമ.സീനിയർ അസിസ്റ്റന്റ് കെ.ജി.സുജ എന്നിവർ പ്രസംഗിച്ചു.