തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുതിയതായി പണി കഴിപ്പിക്കുന്ന ആനക്കൊട്ടിലിന്റെ ശിലാസ്ഥാപനം പ്രവാസി വ്യവസായി നിരണം ഗോകുലത്തിൽ അനിൽകുമാർ നിർവഹിച്ചു.ക്ഷേത്രത്തിന്റെ മുന്നിലായി ഏകദേശം നാലായിരം ചതുരശ്രഅടിയിലാണ് നിർമ്മാണം.ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി,കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി,രജ്ഞിത്ത് നമ്പൂതിരി,ജയസൂര്യ നമ്പൂതിരി,ഹരിക്കുട്ടൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.