തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 142-ാം ജന്മദിനമഹോത്സവത്തിന്റെ ഭാഗമായി പി.ആർ.ഡി.എസ് സംഘടിപ്പിക്കുന്ന ഭക്തി ഘോഷയാത്ര ഇന്ന് നടക്കും. നെല്ലാട് ജംഗ്ഷനിൽ വൈകിട്ട് 4ന് ഭക്തിഘോഷയാത്ര സഭാ പ്രസിഡന്റ് വൈ. സദാശിവൻ ഉദ്ഘാടനം ചെയ്യും. സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർനഗറിലെ ശ്രീകുമാര ഗുരുദേവ മണ്ഡപത്തിലെത്തിച്ചേരുന്ന ഘോഷയാത്രയ്ക്ക് വിശുദ്ധ മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥന നടത്തും. തുടർന്ന് രാത്രി 8ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചെറുകിട തൊഴിൽ പരിശീലന പദ്ധതി വൈദ്യുതി മന്ത്രി എം.എം. മണിയും പരീക്ഷാ പരിശീലന പദ്ധതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. തോൾതിരുമാളവൻ എം.പി. മുഖ്യാതിഥിയാകും. ആദിയർദീപം പുറത്തിറക്കുന്ന വിശേഷാൽ പതിപ്പ് ആന്റോ ആന്റണി എം.പി പ്രകാശനം ചെയ്യും. ജനറൽ സെക്രട്ടറി ചന്ദ്രബാബു കൈനകരി, ജോയിന്റ് സെക്രട്ടറി കെ.ടി.വിജയൻ എന്നിവർ സംസാരിക്കും.