ചെങ്ങന്നൂർ: ജല അതോറിറ്റി മാർച്ച് 11ന് ആലപ്പുഴ ടൗൺ ഹാളിൽ റവന്യു അദാലത്ത് സംഘടിപ്പിക്കും. ഗാർഹിക​ ഗാർഹികേതര കണക്ഷനുകളിലെ അധിക ബിൽ, റവന്യൂ റിക്കവറി, നേരിടുന്നവർ, അദൃശ്യ ചോർച്ച മൂലമുള്ള അധികബിൽ, മീറ്റർ റീഡിംഗ് അപാകതകൾ,ഡാറ്റാ എൻട്രി പിഴവ്,വെള്ളം കിട്ടാതിരുന്ന കാലയളവിലെ കുടിശികയും സർചാർജും പിഴയും, മീറ്റർ കേടായിരുന്ന കാലയളവിലെ അധികനിരക്കും സർചാർജും,ഗാർഹിക കണക്ഷനാക്കുവാൻ വൈകിയത് മൂലം വന്ന അധികനിരക്കും പിഴയും തുടങ്ങിയ പരാതികളിൽ തീർപ്പുണ്ടാക്കാവുന്നതാണ്.ഗാർഹികേതര കണക്ഷനുകൾക്ക് പിഴ പലിശയടക്കം പരമാവധി ഇളവ് നേടാൻ അദാലത്തിലൂടെ കഴിയും.കോടതിയിൽ കേസുള്ള ഉപഭോക്താക്കൾക്കും അദാലത്തിൽ പങ്കെടുക്കാവുന്നതാണ്. വാട്ടർ കണക്ഷൻ സംബന്ധമായ രേഖകൾ ഒന്നും തന്നെ ഇല്ലാത്തവർക്ക് അദാലത്തിൽ പങ്കെടുത്ത് വാട്ടർ കണക്ഷൻ നിയമപരരമാക്കുവാനും കഴിയും. മാവേലിക്കര സബ് ഡിവിഷന്റെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് ജലഅതോറിറ്റിയുടെ മാവേലിക്കര സെക്ഷൻ, ചെങ്ങന്നൂർ സെക്ഷൻ, മാവേലിക്കര സബ് ഡിവിഷൻ എന്നീ ഓഫീസുകളിൽ പരാതികൾ 28 വരെ സമർപ്പിക്കാമെന്ന് കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ പ്രൊജക്ട് മാവേലിക്കര സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മാവേലിക്കര: 0479​2303264, 0479​2303364, 854763223, 8547638526 ചെങ്ങന്നൂർ: 8547638527.