17-nishanth-k
പ്രമാടം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിഷാന്ത്. കെ. കലോത്സവം ഉദ്ഘാടനം ചെ​യ്യുന്നു

പ്രമാടം: പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ഭിന്നശേഷിക്കാരനായ സാമൂഹ്യപ്രവർത്തകൻ നിഷാന്ത്.കെ.കലോത്സവം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയലേക്ക് കൊണ്ടുവരുന്നതിന് മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പ​റഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികൾ കലോത്സവത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്ന ശേഷി കലോത്സവം സംഘടിപ്പി​ച്ചത്.പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് കോന്നിയൂർ പി.കെ.ജില്ലാപഞ്ചായത്തംഗം എലിസബത്ത് അബു ബ്ലോക്ക് പഞ്ചായത്തംഗം ലീലരാജൻ,പഞ്ചായത്ത് വൈസ് പ്രസി​ഡന്റ് ലിസി ജെയിംസ് ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദു.വി.നായർ പഞ്ചായത്ത് അംഗ​ങ്ങളായ ആനന്ദവല്ലിഅമ്മ,സുശീല​ അജി, അന്നമ്മഫി​ലിപ്പ്,ദീപാരാജൻ അശ്വതി സുഭാഷ്,സൈക്കോ സോഷ്യൽ കൗൺസിലർ ഫിബില,ബേബി മല്ലശേരി എന്നിവർ പ്രസംഗിച്ചു.