കുറ്റൂർ: പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവുകൾ പൊതു ഇടങ്ങളിൽ അവതരിപ്പിക്കുന്ന സർഗാത്മക പരിപാടിയായ പഠനോത്സവത്തിന് പിന്തുണയുമായി കുറ്റൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി. സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർമാരേയും പി.ടി.എ പ്രസിഡന്റുമാരേയും എസ്.എം.സി ചെയർമാൻമാരേയും കൂടി ഉൾപ്പെടുത്തി നടത്തിയ സ്‌പെഷ്യൽ പി.ഇ.സി ജനപ്രതിനിധികൾ ഉൾപ്പെടെയുളളവർക്ക് വേറിട്ട അനുഭവമായി. പരിപാടിയുടെ ഉദ്ഘാടനം കുറ്റൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് നിർവ്വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ ബിജു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സതീഷ്, മെമ്പർമാരായ രാജ ലക്ഷ്മി കെ.എസ്, ഇന്ദുലേഖ സി, സുജിത കെ.എസ്, പി.ടി.എ പ്രസിഡന്റ് സാബു കെ ഡാനിയേൽ (എ.എം.എം എച്ച്.എസ് ഓതറ), റോയി അഗസ്റ്റിൻ ( ഗവ.എൽ.പി.എസ് പാണ്ടിശ്ശേരി ഭാഗം), ഹരികുമാർ.എസ് എന്നിവർ സംസാരിച്ചു.
പുല്ലാട് ബി.പി.സി ഷാജി.എ.സലാം വിഷയാവതരണം നടത്തി. സി.ആർ.സി കോഓർഡിനേറ്റർമാരായ ആർ സ്‌നേഹലത പണിക്കർ സ്വാഗതവും സോജി ലിൻസി കെ സാം നന്ദിയും പറഞ്ഞു.