ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ശബരിമലയ്ക്ക് തീർത്ഥാടകരുമായി പോയി മടങ്ങുമ്പോൾ കാറിന്റെ ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പേരിശ്ശേരി കൊച്ചുപുരയ്ക്കൽ വിനോദ് (48) ആണ് മരിച്ചത്. വിനോദ് കുഴഞ്ഞു വീണതോടെ നിയന്ത്രണം വിട്ട വാഹനത്തിലുണ്ടായിരുന്നവരുടെ സമയോചിത ഇടപെടലിലൂടെയാണ് അപകടം ഒഴിവായത്. ഇന്നലെ റാന്നി ബ്ലോക്കുപടിയിലായിരുന്നു സംഭവം. വിനോദിനെ റാന്നി ഗവ:ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:രമ, മക്കൾ: വിനീത, വിനീഷ്, മരുമകൻ: ദിജി.