17-kseb
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ(സി ഐ ടി യു ) ചെങ്ങന്നൂർ ഡിവിഷണൽ സമ്മേളനംസി ഐ ടി യു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ചെ​ങ്ങ​ന്നൂർ : വൈദ്യുതി മേഖലയിലെ ഫ്രാഞ്ചൈസിവത്ക്കരണം നടപ്പാക്കരുതെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു ) ചെങ്ങന്നൂർ ഡിവിഷണൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ചെങ്ങന്നൂർ കേന്ദ്രമാക്കി വൈദ്യതി ഭവനുള്ള ഭരണ അനുമതി കിട്ടിയതിനെ തുടർന്ന് ഭവൻ യഥാർത്ഥ്യ മാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ചെങ്ങന്നൂർ നിളാ ഓഡിറ്റോറിയത്തിൽ നടന്ന സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡിവിഷൻ പ്രസിഡന്റ് റെജി മോഹൻ അദ്ധ്യക്ഷത വഹിച്ചു. രാജി ആർ.ശേഖർ രക്തസാക്ഷി പ്രമേയവും അൻസാരി അനുശോചന പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി വി.എസ് ശശിധരൻ റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സന്തോഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.എം.പി സജീവ്കുമാർ,ഡി.എച്ച് രഘുനാഥ്,ലേഖ എന്നിവർ സംസാരിച്ചു..മുൻ പ്രവർത്തകരായ സി.എൻ സുശീലൻ,ചന്ദ്രശേഖരകുറുപ്പ്.എന്നിവരെ ആദരിച്ചു.അനിൽകുമാർ സ്വാഗതവും സിന്ധു രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.ഭാരവാഹികൾ സജികുമാർ (പ്രസിഡന്റ്),ഗീതാഭായി,സുനിൽ (വൈസ് പ്രസിഡന്റുമാർ)റെജിമോഹൻ (സെക്രട്ടറി), സേതുമാധവൻ,ജിനേഷ് കൃഷ്ണ,അൻസാരി (ജോയിന്റ് സെക്രട്ടറിമാർ),സിന്ധു രാമകൃഷ്ണൻ (ട്രഷറർ ),വി.എസ് ശശിധരൻ(മാഗസിൻകൺവീനർ).