പത്തനംതിട്ട: എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ റവന്യു ജീവനക്കാരുടെ കൂട്ടധർണ നാളെ കളക്ടറേറ്റിന് മുന്നിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും സെക്രട്ടറി അജിൻ എെപ് ജോർജും അറിയിച്ചു. വില്ലേജ് ഒാഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുക, ശമ്പള സ്കെയിൽ പുതുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.