excise
എക്സൈസ് കലാ കായിക മേളയിൽ വിജയികളായവർക്ക് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനം ഡെപ്യൂട്ടി കമ്മിഷണർ എൻ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എക്സൈസ് കലാ കായിക മേളയിൽ വിജയികളായവർക്ക് പത്തനംതിട്ട എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദനവും പുരസ്കാര വിതരണവും നടത്തി. ഡെപ്യൂട്ടി കമ്മിഷണർ എൻ. കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ഉല്ലാസ് പന്തളം മുഖ്യാതിഥിയായിരുന്നു. റിട്ട. ഡിവൈ.എസ്.പി വി. കുട്ടപ്പൻ മുഖ്യാതിഥിയായിരുന്നു. അസി.എക്സൈസ് കമ്മിഷണർ മാത്യു ജോർജ്, അസോ. സംസ്ഥാന സെക്രട്ടറി ഷാബു തോമസ്, ജില്ലാ സെക്രട്ടറി വി.ഹരീഷ് കുമാർ എന്നിവർ പുരസ്കാര വിതരണം നടത്തി. ഒാഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.മോഹനൻ, റോട്ടറി ക്ളബ് പ്രസിഡന്റ് ലാലൻ എം.ജോർജ്, അസോസിയേഷൻ സംസ്ഥാന കൗൺസിലർ എസ്. അജി, ആർ.എസ്.ഹരിഹരനുണ്ണി, ഹുസൈൻ അഹമ്മദ്, കെ.എസ്.ശ്രീആനന്ദ്, ഷാജി മുഹമ്മദ് എന്നിവർ സംസാരിച്ചു. ജഡ്ജസ് ട്രോഫി ക്വിസ് മത്സര വിജയികളായ ബി.ഷാജിമോൻ, സി.കെ. മനോജ് കുമാർ, കായിക പ്രതിഭയായ കെ.എസ്.ഷാജിമോൻ എന്നിവരെ അനുമോദിച്ചു.